ബന്ദിത്തൈകളുടെ വിതരണം
Tuesday 17 June 2025 12:11 AM IST
പത്തനംതിട്ട: ഓണക്കാല പൂകൃഷിക്കാവശ്യമായ ബന്ദി തൈകളുടെ വിതരണോദ്ഘാടനം ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻ പിള്ള നിർവഹിച്ചു. വൈസ് പ്രസിഡന്റ് സാലി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ആർ.ജയശ്രീ, അംഗങ്ങളായ അമ്മിണി ചാക്കോ, ത്രേസ്യാമ്മ കുരുവിള, മോഹനൻ, അനിൽ ബാബു, വിജയമ്മ എന്നിവർ പങ്കെടുത്തു. കാർഷിക കർമസേന ഉത്പാദിപ്പിച്ച ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള 16000 ഹൈബ്രിഡ് ബന്ദിതൈകൾ സൗജന്യമായാണ് വിതരണം ചെയ്തത്. ഫ്‌ളോറി വില്ലേജ് പദ്ധതിയിലൂടെ 80,000 രൂപയാണ് കൃഷിക്കായി വിനിയോഗിക്കുന്നത്.