രാജ്ഭവന് മുന്നിൽ എസ്.എഫ്.ഐ പ്രതിഷേധം
Tuesday 17 June 2025 12:11 AM IST
തിരുവനന്തപുരം: രാജ്ഭവനിൽ ആർ.എസ്.എസ് സ്ഥാപകൻ ഡോ.ഹെഡ്‌ഗെവാർ, ഗോൾവാക്കർ എന്നിവരുടെ ചിത്രം സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി എസ്.എഫ്.ഐ.
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി, ഡോ.ബി.ആർ. അംബേദ്കർ എന്നിവരുടെ ചിത്രങ്ങളുമായി രാജ്ഭവനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
രാജ്ഭവനിലേക്ക് ഓടിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഗാന്ധിജിയുടെയും അംബേദ്ക്കറുടെയും ചിത്രങ്ങൾ രാജ്ഭവന് മുന്നിൽ ഒട്ടിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. കഴിഞ്ഞദിവസം ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനൊപ്പം ഗവർണർ നിൽക്കുന്ന ചിത്രം രാജ്ഭവൻ പുറത്തുവിട്ടിരുന്നു. ഇതിലാണ് ഗവർണറുടെ മുറിയിൽ സ്ഥാപിച്ചിരിക്കുന്ന ഹെഡ്‌ഗെവാറിന്റെയും, ഗോൾവാക്കറിന്റെയും ചിത്രമുണ്ടായിരുന്നത്.