മഴ രണ്ടു ദിവസം കൂടി , ഇന്നലെ മൂന്ന് മരണം
Tuesday 17 June 2025 12:14 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം കൂടി മഴ തുടരും. വടക്കൻ ജില്ലകളിലാകും കൂടുതൽ. ശക്തമായ കാറ്റിനും സാദ്ധ്യത. പടിഞ്ഞാറൻ കാറ്റിന്റെ ശക്തികുറഞ്ഞ സാഹചര്യത്തിൽ നാളെ മുതൽ മഴയുടെ തീവ്രത കുറഞ്ഞേക്കും.
കനത്ത മഴയിൽ ഇന്നലെ മൂന്നു മരണം. പാലക്കാട്ട് വീടിന്റെ ചുമര് ഇടിഞ്ഞുവീണ് മണ്ണാർക്കാട് മണലടി ലക്ഷംവീട് റാവുത്തർ വീട്ടിൽ പാത്തുമ്മബി (80) മരിച്ചു. കഴിഞ്ഞദിവസം ആലപ്പുഴ ബീച്ചിൽ തിരയിൽപെട്ട് കാണാതായ കൊട്ടാരച്ചിറയിൽ ജോസഫ് തോമസ്- ഷിജി ദമ്പതികളുടെ മകൻ ഡോൺ തോമസ് ജോസഫിന്റെ (15) മൃതദേഹം തീരത്തടിഞ്ഞു. കാസർകോട് ബന്തിയോട്ട് കാൽവഴുതി കൊക്കച്ചാൽ തോട്ടിൽ വീണ് ഉപ്പള നയാബസാറിലെ എ.ജെ.ഐ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി സുൽത്താൻ (എട്ട്) മരിച്ചു.