വിദ്യാർത്ഥികൾക്ക് അനുമോദനം

Tuesday 17 June 2025 12:16 AM IST

പന്തളം : എസ്.ഡി.പി.ഐ കടക്കാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് അനീഷ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ് ഡി പി ഐ പന്തളം മുൻസിപ്പൽ പ്രസിഡന്റ് ഷൈജു ഉള്ളമ അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് ഓഫീസർ അസീസ്.എം ലഹരി വിരുദ്ധ ക്ലാസ് എടുത്തു. അഹമ്മദ് കബീർ , ഫിറോസ്, സജീവ് ,ഹുസൈൻ, നസീർ , ഷാനവാസ് സഫിയ, അൻസാരി , മുജീബ് എന്നിവർ സംസാരിച്ചു.