ബന്ദിത്തൈ വിതരണം ചെയ്തു
Tuesday 17 June 2025 12:19 AM IST
വള്ളിക്കോട് : വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ ബന്ദിപ്പൂ കൃഷിക്കുള്ള തൈകളുടെ വിതരണം പ്രസിഡന്റ് ആർ.മോഹനൻ നായർ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി.ജോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.സുഭാഷ്, സി.ഡി.എസ് ചെയർപെഴ്സൺ സരിതാ മുരളി ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ജെ.രാജേഷ്, ഗ്രൂപ്പ് കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ ഓണ വിപണി ലക്ഷ്യമിട്ട് 11 കുടുംബ ശ്രീ ഗ്രൂപ്പുകളാണ് കൃഷി ചെയ്യുന്നത്.