തിരുവനന്തപുരത്ത് ഇറങ്ങിയ ബ്രിട്ടീഷ് യുദ്ധ വിമാനം മടങ്ങിപ്പോയില്ല,​ പ്രധാന കടമ്പ കടന്നാൽ പടക്കപ്പലിലേക്ക് പറക്കും

Monday 16 June 2025 11:32 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​അ​റ​ബി​ക്ക​ട​ലി​ൽ​ ​സൈ​നി​കാ​ഭ്യാ​സം​ ​ന​ട​ത്തു​ന്ന​തി​നി​ടെ​ ​ഇ​ന്ധ​നം​ ​കു​റ​ഞ്ഞ് ​അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ ​തി​രു​വ​ന​ന്ത​പു​രം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​അ​ടി​യ​ന്ത​ര​ ​ലാ​ൻ​ഡിം​ഗ് ​ന​ട​ത്തി​യ​ ​ബ്രി​ട്ടീ​ഷ് ​യു​ദ്ധ​വി​മാ​നം​ ​സാ​ങ്കേ​തി​ക​ ​ത​ക​രാ​ർ​ ​പ​രി​ഹ​രി​ക്കാ​നാ​വാ​ത്ത​തി​നാ​ൽ​ ​ഇ​ന്നും ​ ​തി​രി​കെ​പ്പോ​യി​ല്ല.


അ​മേ​രി​ക്ക​ൻ​ ​നി​ർ​മ്മി​ത​ ​എ​ഫ്-35​ ​യു​ദ്ധ​വി​മാ​ന​ത്തി​ന്റെ​ ​ത​ക​രാ​ർ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​മൂ​ന്ന് ​എ​ൻ​ജി​നി​യ​ർ​മാ​രും​ ​ഒ​രു​ ​പൈ​ല​റ്റു​മ​ട​ങ്ങി​യ​ ​സം​ഘം​ ​എ​ത്തി​യി​രു​ന്നു.​ ​വ്യോ​മ​സേ​നാ​ ​എ​ൻ​ജി​നി​യ​ർ​മാ​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​ഇ​ന്ന്​ ​പ​റ​ന്നു​യ​രാ​നാ​യി​ല്ല.​ ​ശേ​ഷി​ക്കു​ന്ന​ ​ത​ക​രാ​ർ​ ​കൂ​ടി​ ​പ​രി​ഹ​രി​ച്ച് ​ നാളെ വി​മാ​നം​ ​ക​ട​ലി​ൽ​ ​നൂ​റു​ ​നോ​ട്ടി​ക്ക​ൽ​മൈ​ൽ​ ​അ​ക​ലെ​ ​ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന​ ​എ​ച്ച്എം​എ​സ് ​പ്രി​ൻ​സ് ​ഒ​ഫ് ​വെ​യി​ൽ​സ് ​എ​ന്ന​ ​പ​ട​ക്ക​പ്പ​ലി​ലേ​ക്ക് ​പ​റ​ക്കും.


അ​റ​ബി​ക്ക​ട​ലി​ൽ​ ​ഇ​ന്ത്യ​ൻ​ ​നാ​വി​ക​സേ​ന​യും​ ​ബ്രി​ട്ടീ​ഷ് ​നാ​വി​ക​സേ​ന​യും​ ​ഒ​രു​മി​ച്ച് ​പാ​സെ​ക്‌​സ് ​എ​ന്ന​ ​പേ​രി​ൽ​ ​സൈ​നി​കാ​ഭ്യാ​സം​ ​ന​ട​ത്തി​യി​രു​ന്നു.​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യെ​ത്തി​യ​ ​പ​ട​ക്ക​പ്പ​ലി​ൽ​ ​നി​ന്നാ​ണ് ​വി​മാ​നം​ ​നി​രീ​ക്ഷ​ണ​പ്പ​റ​ക്ക​ലി​നാ​യി​ ​പ​റ​ന്നു​യ​ർ​ന്ന​ത്.​ ​പ്ര​തി​കൂ​ല​ ​കാ​ലാ​വ​സ്ഥ​ ​കാ​ര​ണം​ ​തി​രി​കെ​ ​ക​പ്പ​ലി​ൽ​ ​ഇ​റ​ങ്ങാ​നാ​യി​ല്ല.​ ​ഇ​ന്ധ​നം​ ​തീ​രാ​റാ​യ​തോ​ടെ,​ ​പൈ​ല​റ്റ് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ഇ​റ​ങ്ങാ​ൻ​ ​അ​നു​മ​തി​ ​തേ​ടു​ക​യാ​യി​രു​ന്നു.