എ.കെ.ആർ.ആർ.ഡി.എ താലൂക്ക് സമ്മേളനം
Tuesday 17 June 2025 12:47 AM IST
കരുനാഗപ്പള്ളി: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി താലൂക്ക് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സി.മോഹനൻ പിള്ള ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് തേവറ നൗഷാദ് അദ്ധ്യക്ഷനായി. താലൂക്ക് ജനറൽ സെക്രട്ടറി കെ.ജി. മണിക്കുട്ടൻ സ്വാഗതം പറഞ്ഞു.
സംസ്ഥാന മീഡിയ സെക്രട്ടറി എ.എ. റഹിം, ജില്ലാ പ്രസിഡന്റ് ജോയിക്കുട്ടി, ജില്ലാ ജനറൽ സെക്രട്ടറി പറക്കുളം സലാം എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു. റേഷൻ വ്യാപാരികളുടെ വേദന പാക്കേജ് എത്രയും വേഗം നടപ്പിലാക്കണമെന്ന പ്രമേയം സമ്മേളനം പാസാക്കി. പുതിയ ഭാരവാഹികളായി തേവറ നൗഷാദിനെ പ്രസിഡന്റായും സാബു കടവത്തിനെ വർക്കിംഗ് പ്രസിഡന്റായും കെ.ജി. മണിക്കുട്ടനെ ജനറൽ സെക്രട്ടറിയായും സുനീർ ആദിനാടിനെ ട്രഷററായും തിരഞ്ഞെടുത്തു.