ഗൂഗിൽ മാപ്പ് നോക്കിയെത്തി: കണ്ടെയ്നർ ലോറി കായലിൽ വീഴാതെ രക്ഷപ്പെട്ടു

Tuesday 17 June 2025 12:30 AM IST

കൊ​ല്ലം: ഗൂ​ഗിൾ മാ​പ്പ് നോ​ക്കി ഓ​ടി​ച്ച ക​ണ്ടെ​യ്‌​നർ ലോ​റി അ​ഷ്ട​മു​ടി കാ​യ​ലിൽ പ​തി​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്​ക്ക്. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ടു​ക​ളും കെ.എ​സ്.ഇ.ബി ലൈ​നു​ക​ളും ത​കർ​ത്താ​ണ് വാ​ഹ​നം മു​ന്നോ​ട്ടു​പോ​യ​ത്. കു​ണ്ട​റ പ​ഞ്ചാ​യ​ത്തി​ലെ റോ​ഡു​ക​ട വാർ​ഡിൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് ക​ണ്ടെ​യ്‌​നർ വാ​ഹ​നം എ​ത്തി​യ​ത്. ചെ​റി​യ റോ​ഡി​ലൂ​ടെ ക​ണ്ടെ​യ്‌​നർ ക​ട​ത്തിക്കൊ​ണ്ടു​വ​ന്ന​തോ​ടെ നി​ര​വ​ധി വീ​ടു​ക​ളു​ടെ ഷീ​റ്റു​കൾ, വീ​ടു​ക​ളിൽ സ്ഥാ​പി​ച്ചി​രു​ന്ന സി.സി.ടി.വി കാ​മ​റ സം​വി​ധാ​നം, ഇ​ല​ക്ട്രി​ക് ലൈ​നു​കൾ എ​ന്നി​വ​യ്​ക്ക് നാ​ശ​മുണ്ടാ​ക്കി​യാ​ണ് മുന്നോട്ട് പോയത്. പിന്നീട് വാഹനത്തിന്റെ ടയറുകൾ പൂ​ഴി മ​ണ്ണിൽ താ​ഴ്​ന്നു. എ​റ​ണാ​കു​ള​ത്ത് നിന്ന് ഡാൽ​ഡ​യു​മാ​യി പോ​യ വാ​ഹ​ന​മാണിത്. ഗൂ​ഗിൾ മാ​പ്പ് നോ​ക്കിയാണ് പോ​ക്ക​റ്റ് റോ​ഡി​ലേ​ക്ക് ക​യ​റി​യ​ത്. രാ​ത്രിയായ​തി​നാ​ലും മ​ഴ​യു​ണ്ടാ​യി​രു​ന്ന​തി​നാ​ലും ഗൂ​ഗിൾ മാ​പ്പ് നോ​ക്കി വാ​ഹ​നം ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ടർ​ന്ന് വാ​ഹ​നം കാ​യ​ലി​ലേ​ക്ക് പോ​കു​ന്ന മ​ണ്ണിൽ പു​ത​ഞ്ഞ​തോ​ടെ ആ​ളു​കൾ ഓ​ടി​ക്കൂ​ടി. ഡ്രൈവ​റും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടുപേ​രും മ​ദ്യ​പി​ച്ചി​രു​ന്നു​വെന്ന് നാട്ടുകാർ പറയുന്നു. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യി​രു​ന്നു വാ​ഹ​ന​ത്തിൽ ഉ​ണ്ടാ​യി​രു​ന്ന​വർ. ക്രെ​യിൻ എത്തിച്ച് ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ലോ​റി പോ​ക്ക​റ്റ് റോ​ഡിൽ നി​ന്ന് പു​റ​ത്തെത്തി​ച്ച​ത്.