പുതിയ പെൻഷൻ സ്കീമിലേക്ക് മാറാൻ അവസരം
Tuesday 17 June 2025 12:45 AM IST
കൊല്ലം: നിലവിൽ എൻ.പി.എസ് (നാഷണൽ പെൻഷൻ സ്കീം) അനുസരിച്ച് പെൻഷൻ വാങ്ങുന്ന കേന്ദ്ര പെൻഷൻകാർക്ക് നവീകരിച്ച യു.പി.എസ് (യൂണിഫൈട് പെൻഷൻ സ്കീം) പെൻഷൻ സ്കീമിലേക്ക് മാറാൻ ജൂൺ 30 വരെ അവസരം. ഇത് സംബന്ധിച്ച ബോധവത്കരണം തിരുവനന്തപുരം റെയിൽവേ സീനിയർ ഡിവിഷണൽ ഫൈനാൻസ് മാനേജർ മീര വിജയരാജിന്റെ നേതൃത്വത്തിൽ കൊല്ലം റെയിൽവേ പെൻഷനേഴ്സ് അസോസിഷൻ ഹാളിൽ നടന്നു. പെൻഷൻകാരുടെ സംശയങ്ങൾക്ക് മറുപടി നൽകി ഓൺ ലൈനിൽ കേന്ദ്ര പ്രതിനിധി നാരായണനും ചേർന്നു. എ.ഡി.എഫ്.എം എം.എസ്.പ്രസാദ്, റാഹേലമ്മ, രാജു, അനു മിസ്ര, ജെൻറാം മിസ്ര എന്നിവർ ക്ലാസ് നയിച്ചു. അസോ. പ്രസിഡന്റ് കെ.വി.ഭരതൻ അദ്ധ്യക്ഷനായി. രാമൻ പിള്ള സ്വാഗതവും കെ.മനോഹരൻ നന്ദിയും പറഞ്ഞു.