കഞ്ചാവുമായി ട്രെയിനിൽ യുവാക്കൾ പിടിയിൽ

Tuesday 17 June 2025 12:47 AM IST

മടത്തറ: ട്രെയിനിൽ കഞ്ചാവ് കടത്തുന്നതിനിടെ കോയമ്പത്തൂരിൽ വച്ച് രണ്ട് യുവാക്കൾ പിടിയിൽ. മടത്തറ കാരറ തടത്തിൽ അബീഷ് (32, കണ്ണൻ)​,​ തുമ്പമൺതൊടി അശ്വതി ഭവനിൽ അശ്വിൻ (22)​ എന്നിവരാണ് രണ്ട് കിലോ കഞ്ചാവുമായി ആർ.പി.എഫിന്റെ പിടിയിലായത്. സ്‌പെഷ്യൽ ഡ്രൈവിനിടെയാണ് അറസ്റ്റ്. അബീഷ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പൊലീസിന്റെയും എക്‌സൈസിന്റെയും നിരീക്ഷണത്തിലായിരുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിൽ ചില്ലറ വിൽപ്പനയ്‌ക്കായി കൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്. പ്രതികളെ കോയമ്പത്തൂർ ജയിലിൽ റിമാൻഡ് ചെയ്‌തു.