കുമാരനാശാൻ സർഗ ഗായതി പുരസ്കാരം

Tuesday 17 June 2025 12:48 AM IST
കുമാരനാശാൻ സർഗ ഗായതി ഏർപ്പെടുത്തിയ രണ്ടാമത് പുരസ്കാരം മുൻ മന്ത്രി ജി. സുധാകരൻ അവാർഡ് ജേതാവ് ദിവാകരൻ വിഷ്ണുമംഗലത്തിന് നൽകുന്നു

കരുനാഗപ്പള്ളി : കുമാരനാശാൻ സർഗ്ഗഗായതി ഏർപ്പെടുത്തിയ രണ്ടാമത് പുരസ്കാരം മുൻ മന്ത്രി ജി.സുധാകരൻ അവാർഡ് ജേതാവ് ദിവാകരൻ വിഷ്ണുമംഗലത്തിന് കൈമാറി. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. കരുനാഗപ്പള്ളി ലാലാജി ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് കെ.എസ്. കൃഷ്ണൻ ആചാര്യയുടെ 'വിശ്വമാനവ ജയം ഭാരതപർവ്വം' എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ നിർവഹിച്ചു. ഷിബു എസ്.വയലകത്ത് പുസ്തകങ്ങൾ പരിചയപ്പെടുത്തി.ഉമാസാന്ദ്ര അദ്ധ്യക്ഷയായി. അനിൽ ചൂരക്കാടൻ സ്വാഗതം പറഞ്ഞു. രാഗേഷ് സത്യൻ, ഫാത്തിമാ താജുദ്ദീൻ, സന്തോഷ് പ്ലാശ്ശേരി, ഷാജി ടെന്നീസ്, ദിവാകരൻ വിഷ്ണുമംഗലം, ഐ.എസ്.കൃഷ്ണനാചാര്യ, മുജീബ് എം.എസ്.തേവലക്കര എന്നിവർ സംസാരിച്ചു. കാവ്യ സദസ് ജയലക്ഷ്മി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.