സാമൂഹിക പിന്നാക്ക മുന്നണി പിന്തുണ എം.സ്വരാജിന്

Tuesday 17 June 2025 2:59 AM IST

തിരുവനന്തപുരം: സാമൂഹിക പിന്നാക്ക മുന്നണി (എസ്.ബി.എഫ്) സംസ്ഥാന നേതൃയോഗം ഇന്നലെ തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന് നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചു..

സംസ്ഥാന നേതൃയോഗത്തിൽ ദേശീയ ചെയർമാൻ എ.പി. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് ഒളവണ്ണ, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. പി.എസ്. രാജീവ്, കെ.എൻ. ബേബി തോമസ്, ടി. എച്ച്. മുഹമ്മദ്, പി. ഗോപിനാഥ്, കെ.കെ. ബാലഗോപാൽ, വനിതാ വിഭാഗം പ്രതിനിധി ഡി. നൂർജഹാൻ ബീഗം തുടങ്ങിയവർ പങ്കെടുത്തു. സ്വരാജിന്റെ വിജയത്തിനായി പ്രവർത്തിക്കാൻ നിലമ്പൂർ മണ്ഡലത്തിൽ പ്രവർത്തക സമിതി രൂപീകരിച്ചതായി ദേശീയ ചെയർമാൻ എ.പി. ഇബ്രാഹിംകുട്ടി അറിയിച്ചു.