നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ അന്തരിച്ചു

Tuesday 17 June 2025 7:38 AM IST

ചെന്നൈ: നടി കാവ്യ മാധവന്റെ പിതാവ് കാസർകോട് നീലേശ്വരം പള്ളിക്കര കുടുംബാംഗം പി മാധവൻ (75) അന്തരിച്ചു. സുപ്രിയ ടെക്‌സ്റ്റൈൽസ് ഉടമയാണ്. ചെന്നൈയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് കൊച്ചിയിൽ. ഭാര്യ: ശ്യാമള. മകൻ: മിഥുൻ. മരുമക്കൾ: റിയ (ഓസ്‌ട്രേലിയ), നടൻ ദിലീപ്.