പൊലീസിനെ അടക്കം ഒരു മണിക്കൂർ മുൾമുനയിൽ നിർത്തി; വയനാട്ടിൽ കാണാതായ മൂന്നര വയസുകാരിയെ കണ്ടെത്തി
Tuesday 17 June 2025 12:44 PM IST
വയനാട്: കൽപ്പറ്റയിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. ഒരു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തിയത്. വീട്ടിലെ കട്ടിലിൽ തുണികൾക്കിടയിൽ ഉറങ്ങുകയായിരുന്നു മൂന്നര വയസുകാരി. ഇത് അറിയാതെയാണ് പരിസരപ്രദേശങ്ങളിൽ പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരം പൊലീസിൽ അറിയിക്കുന്നത്. വീട്ടിലെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. പിന്നാലെ കൽപ്പറ്റ പൊലീസും നാട്ടുകാരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എന്നാൽ കുട്ടി റൂമിലെ തുണിക്കൾക്കിടയിൽ കിടന്ന് ഉറങ്ങുകയായിരുന്നു. അയൽവാസിയായ ഒരു സ്ത്രീ തുണിമാറ്റി നോക്കിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്.