'ഹാക്ക് ജെൻ എ.ഐ' ലോഗോ

Tuesday 17 June 2025 3:24 PM IST

കൊച്ചി: പത്താം വാർഷികത്തോടനുബന്ധിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം) സംഘടിപ്പിക്കുന്ന ഹാക്കത്തണായ ജെൻ എ.ഐയുടെ വെബ്‌സൈറ്റും ലോഗോയും നടൻ നിവിൻ പോളി പുറത്തിറക്കി. ജൂലായ് 19, 20 തീയതികളിൽ കളമശേരിയിലെ ടെക്‌നോളജി ഇന്നവേറ്റീവ് സോണിൽ നടക്കുന്ന കേരള ഇന്നവേഷൻ ഫെസ്റ്റിവലിന്റെ മുന്നോടിയായാണ് ഹാക്കത്തൺ. വിദ്യാർത്ഥികൾക്കും ഡെവലപ്പർമാർക്കും ആദ്യകാല സ്റ്റാർട്ടപ്പുകൾക്കും എ.ഐഅധിഷ്ഠിത പരിഹാരങ്ങൾ അവതരിപ്പിക്കുന്നതിനുള്ള വേദിയായാണ് പരിപാടി.

സാങ്കേതികാധിഷ്ഠിത വികസനം, സുസ്ഥിര സംരംഭകത്വം എന്നിവയിൽ കേരളത്തെ ദേശീയ നേതൃനിരയിലേക്കെത്തിക്കാൻ ഹാക്ക് ജെൻ എ.ഐ വഴി സാധിക്കുമെന്ന് സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു.