പത്തനംതിട്ടയിൽ നവജാത ശിശു മരിച്ചനിലയിൽ; 21കാരി രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ

Tuesday 17 June 2025 4:07 PM IST

പത്തനംതിട്ട: മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി. രക്തസ്രാവത്തെത്തുടർന്ന് കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂരിലെ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. ഉടൻ തന്നെ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയും തുടർന്ന് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

21കാരിയായ അവിവാഹിതയാണ് കുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിന് പിന്നാലെ അയൽവീട്ടിലെ പറമ്പിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. ആ വീട്ടിൽ ആരും തന്നെ താമസിച്ചിരുന്നില്ല. കുഞ്ഞിന്റെ മരണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ ഇലവുംതിട്ട പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കോന്നി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തും.