നടപ്പാതയിലെ ഷോക്ക് മാറ്റാൻ ഫ്യൂസ് ഊരി
Tuesday 17 June 2025 7:32 PM IST
കളമശേരി : കുസാറ്റ് മെട്രോ നടപ്പാതയിലെ വൈദ്യുത ഷോക്ക് മാറ്റാൻ ഫ്യൂസൂരി . കുസാറ്റ് റോഡിൽ അൽഫിയ നഗറിന് സമീപം മെട്രോ നടപ്പാതയിൽ നടക്കുന്നവർക്ക് വൈദ്യുതാഘാതം ഏൽക്കുന്നതായി പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സമീപത്തെ വ്യാപാരികൾ ടെസ്റ്റർ വച്ച് പരിശോധിച്ചപ്പോൾ വൈദ്യുതി പ്രവാഹം കണ്ടെത്തിയത്.
നടപ്പാതയിൽ മെട്രോ സ്ഥാപിച്ചിട്ടുള്ള ഫ്ലോർ ലൈറ്റിൽ ഒരെണ്ണം ഷോർട്ടായതാണ് വൈദ്യുതി പ്രവാഹിത്തിനിടയായത്. മഴ പെയ്തു നനഞ്ഞു കിടക്കുന്നതും ഒരു കാരണമായി. മെട്രോയുടെ ഇലക്ട്രിക് വിഭാഗം ജീവനക്കാർ വന്ന് ഫ്യൂസ് ഊരി മാറ്റിയതോടെ വെളിച്ചം മാഞ്ഞെങ്കിലും ഇലക്ട്രിക് ഷോക്കിന് പരിഹാരമായി .