ശ്രേഷ്ഠ കാതോലിക്ക ബാവക്ക് സ്വീകരണം

Tuesday 17 June 2025 7:35 PM IST

കോതമംഗലം: ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവക്ക് മാർ ബസേലിയോസ് മെഡിക്കൽ മിഷൻ അസോസിയേഷൻ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം മാദ്ധ്യമ പ്രവർത്തകൻ ആർ. ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു.

ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷനായി. ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹപ്രഭാഷണം നടത്തി. ഡീൻ കുര്യാക്കോസ് എം.പി., ആന്റണി ജോൺ എം.എൽ.എ., ഫാ. ജോസ് മാത്യു തച്ചേത്തുകുടി, കെ.കെ. ടോമി, പി.എം. മജീദ്, ഡോ. ബൈജു പോൾ കുര്യൻ, ബിബിൻ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. സലിം ചെറിയാൻ സ്വാഗതവും കെ.ഒ. ഷാജി കൃതജ്ഞതയും പറഞ്ഞു.