100 പേർക്ക്കൃത്രിമ കാലുകൾ വിതരണം
Tuesday 17 June 2025 7:50 PM IST
കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കളമശേരി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ നൂറ് പേർക്ക് കൃത്രിമ കാലുകൾ വിതരണം ചെയ്തു. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എം നാസർ, ലിസി അലക്സ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷെഫീഖ്, റോട്ടറി ക്ലബ് ഭാരവാഹികളായ തോമസ് വർഗീസ്, സുരേഷ് ബാബു, കെ. ടി.ഉമ്മൻ , വർഗീസ് സക്കറിയ, നാരായണ മേനോൻ, സക്കറിയ എബ്രഹാം,എൻ.ആനന്ദ് എന്നിവർ സംസാരിച്ചു.