മണൽ കടത്ത്: രണ്ടു പേർ റിമാന്റിൽ

Tuesday 17 June 2025 7:58 PM IST

ആലുവ: യുവാവിനെ ആക്രമിച്ച കേസിൽ പൊലീസ് പിടിയിലായ മണൽമാഫിയയിൽപ്പെട്ട സഹോദരങ്ങളെ റിമാന്റ് ചെയ്തു. ഉളിയന്നൂർ പനഞ്ചിക്കുഴി വീട്ടിൽ നിഷാദ് (47), ഷാജഹാൻ (40) എന്നിവരെയാണ് ആലുവ കോടതി റിമാന്റ് ചെയ്തത്. കഴിഞ്ഞ 11ന് പുലർച്ചെ മണൽ ലോറി തടഞ്ഞ് പൊലീസിനെ വിവരമറിയിച്ചതിൽ പ്രകോപിതരായാണ് പ്രതികൾ തോട്ടക്കാട്ടുകര സ്വദേശി ആന്റണിയെ ക്രൂരമായി മർദ്ദിച്ചത്. അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് പെരിയാറിൽ നിന്ന് മണൽവാരി കടത്തുന്ന പ്രതികളുടെ മറ്റൊരു സഹോദരനും ആക്രമണത്തിൽ പങ്കുണ്ടെന്നായിരുന്നും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായ ഇയാളെ സ്വാധീനത്തിൽ പൊലീസ് ഒഴിവാക്കിയതാണെന്നും ആരോപണമുണ്ട്.