നടപടി വേണം

Wednesday 18 June 2025 12:05 AM IST
d

എടപ്പാൾ: പൊന്നാനി കോൾ മേഖലയിൽ കർഷകരുടെ ആവശ്യങ്ങൾക്ക് സർക്കാരും കൃഷി വകുപ്പും ത്രിതല പഞ്ചായത്തും നബാർഡും അനുവദിക്കുന്ന കാർഷിക ഉപകരണങ്ങൾ, സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാനാവാത്ത പാടശേഖര സമിതികളെ ഏൽപ്പിക്കുന്ന പ്രവണത കൃഷി വകുപ്പും മറ്റു സർക്കാർ ഏജൻസികളും അവസാനിപ്പിക്കണമെന്ന് കർഷക കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 15 ലക്ഷം രൂപ വിലയുള്ള. നെല്ലുണക്ക് യന്ത്രം കോലത്തുപാഠം കോൾ പടവിൽ വെള്ളത്തിൽ കിടന്നു നശിക്കുന്നതായി കമ്മിറ്റി ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ടവർ വിഷയത്തിൽ ഉടൻ ഇടപെടണമെന്ന് കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു