വാക്കത്തോൺ സംഘടിപ്പിച്ചു

Wednesday 18 June 2025 12:10 AM IST
വാക്കത്തോൺ

കോഴിക്കോട്: കുട്ടികളിലും മുതിർന്നവർക്കും വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷ വകുപ്പ് സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായി മാനാഞ്ചിറ സ്ക്വയറിൽ വാക്കത്തോൺ സംഘടിപ്പിച്ചു. കേരളത്തിൽ 23 ശതമാനം പേർ പ്രമേഹ രോഗത്തിന്റെ പിടിയിൽ ആണെന്നും കുട്ടികളിൽ 8 ശതമാനം പേർക്ക് പ്രമേഹം കണ്ട് വരുന്നെന്ന് ഐ.സി.എം.ആർ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഒരാളുടെ ശരീരത്തിന് ഒരു ദിവസം 5 ഗ്രാം ഉപ്പ് 25 ഗ്രാം പഞ്ചസാര 30 ഗ്രാമിൽ കുറവ് എണ്ണ എന്നിവ മാത്രമാണ് ആരോഗ്യകരമായി കൈകാര്യം ചെയ്യാൻ കഴിയുന്നത്. കോഴിക്കോട് ആർ.ഡി.ഒ. ഹർഷിൽ ആർ മീണ ഫ്ലാഗ് ഓഫ് ചെയ്തു. എ സക്കീർഹുസൈൻ ഫ്ളാഗ് കൈമാറി.