പാരന്റിംഗ് ശിൽപ്പശാല
Wednesday 18 June 2025 12:12 AM IST
തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന അസോസിയേഷൻ ഒഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസിന്റെ (അസ്മി) സ്‌കൂൾ ഓഫ് പാരന്റിങ് കോഴ്സിന് വേണ്ടിയുള്ള ആർ. പി ശിൽപ്പശാല സമാപിച്ചു. മഞ്ചേരി ലേൺ ലോജിക് ഹാളിൽ നടന്ന ശിൽപ്പശാല അസ്മി കൺവീനർ ജനറൽ ഹാജി പി.കെ. മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. അബ്ദുറഹീം ചുഴലി, അഡ്വ. നാസർ കാളമ്പാറ, ഷാഫി ആട്ടീരി, ഷിയാസ് അഹമ്മദ് ഹുദവി, ഇസ്മായിൽ ഹുദവി എന്നിവർ ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി.