ഉന്നത വിജയികളെ അനുമോദിച്ചു
Wednesday 18 June 2025 12:12 AM IST
മേപ്പയ്യൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും യു.എസ്.എസ്, എൽ.എസ്. എസ് ജേതാക്കളെയും സമന്വയ കൊഴുക്കല്ലൂർ അനുമോദിച്ചു. കാരയാട്ട് ഇ.വി ഗോവിന്ദൻ മാസ്റ്റർ, എളങ്കൂറ്റിൽ ടി കുഞ്ഞിരാമൻ മാസ്റ്റർ,പുത്തലത്ത് രാഘവൻ സ്മാരക'' ഉപഹാരങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ് കെ.ടി രാജൻ ഉദ്ഘാടനം നിർവഹിച്ചു. സുനിൽ വടക്കയിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. മോഹനൻ നടുവത്തൂർ മുഖ്യപ്രഭാഷണം നടത്തി. മോഹനൻ വടക്കയിൽ, സഞ്ജയ് കൊഴുക്കല്ലൂർ, സി.എം കുഞ്ഞിരാമൻ, ഇ കുഞ്ഞിക്കണ്ണൻ, പി ബാലകൃഷ്ണൻ, സി.കെ ശ്രീധരൻ, അശോകൻ നാദം, ബഷീർ അഹമ്മദ്, കെ.ടി.ദിനേശൻ, പി.കെ.റീന, പുഷ്പ ലത, എൻ.കെ വിജയൻ, പി.കെ ശങ്കരൻ പ്രസംഗിച്ചു.