പരിശീലനം സമാപിച്ചു
Wednesday 18 June 2025 12:15 AM IST
ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്തും ജാസ്മിൻ ആർട്സ് ബാലുശ്ശേരിയും സംയുക്തമായി സംഘടിപ്പിച്ച വനിതകൾക്കായുള്ള സൗജന്യ ദശദിന ഡ്രസ് മെറ്റീരിയൽസ് കട്ടിങ്ങ് ക്ലാസ് സമാപിച്ചു. ജില്ലാ
പഞ്ചായത്ത് പ്രസിഡൻ്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. രൂപലേഖ കൊമ്പിലാട് പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മികച്ച നടനുള്ള അസോസിയേഷൻ ഓഫ് ഷോർട്ട് മൂവി മെയ്ക്കേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സിൻ്റെ (എ.എസ്. എം.എം.എ) അവാർഡ് നേടിയ ദിലീപ് ഹരിതത്തെയും കുട നിർമ്മാണ രംഗത്ത് മികവ് തെളിയിച്ച വിനോദിനി. കെ.കെ യെയും അനുമോദിച്ചു. പ്രകാശ് കരുമല, മോഹനൻ.എ.പി, അസ്സൈനാർ എമ്മച്ചം കണ്ടി, ഹരീഷ് നന്ദനം, ഹരീഷ് കുമാർ കല്ലായി, ടി.കെ.സുരേഷ് കുമാർ, വിനോദചന്ദ്രൻ പ്രസംഗിച്ചു.