ഷൗക്കത്തിന് വോട്ടഭ്യർത്ഥിച്ച് കെ.സി.ഇ.എഫ്

Wednesday 18 June 2025 12:16 AM IST
s

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രമുഖ സഹകാരി കൂടിയായ ആര്യാടൻ ഷൗക്കത്തിന് സഹകരണ ജീവനക്കാർ വോട്ട് നൽകുമെന്ന് കെ.സി.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നിലമ്പൂരിൽ കെ. സി. ഇ. എഫ്. പ്രവർത്തകർ നടത്തിയ വീട് കയറിയുള്ള പ്രചാരണത്തിന്‌ ശേഷം ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അബ്ദുൾ അസീസ് കുറ്റിപ്പുറം അദ്ധ്യക്ഷത വഹിച്ചു. എം.പിമാരായ രാജ്‌മോഹൻ ഉണ്ണിത്താൻ, ഫ്രാൻസിസ്‌ ജോർജ് എന്നിവർ ചേർന്ന് കാമ്പെയിൻ ഉദ്ഘാടനം ചെയ്തു. മുൻ ഭാരവാഹികളായ എം. രാജു, ഇ.ഡി. സാബു, ജില്ലാ സെക്രട്ടറി പി.പി. ഷിയാജ്, അനീഷ് വഴിക്കടവ്, എം. രാമദാസ്, വീരേന്ദ്ര കുമാർ, ഫൈസൽ പന്തല്ലൂർ, ഷീബ പൂഴിക്കുത്ത്, സബാദ് കരുവാരക്കുണ്ട്, അജിത്, അരുൺ ശ്രീരാജ്, സിന്ധു ബാബുരാജ്, ഹഫ്സത്ത്, ബൈജു, ഒ. കെ.വേലായുധൻ, രവികുമാർ ചീക്കോട്, ജയകുമാർ പുളിക്കൽ, വിനോദ് കുമാർ എന്നിവർ സംസാരിച്ചു.