കെ.സി.എസ്.പി.എ ജില്ലാ സമ്മേളനം

Wednesday 18 June 2025 12:19 AM IST
കോ-ഓപ്പ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇ.കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

വടകര: കേരള കോ - ഓപ്പറേറ്റിവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ നടന്നു. സഹകരണ പെൻഷൻ കാലോചിതമായി പരിഷ്‌കരിക്കുക, സഹകരണ പെൻഷൻകാരുടെ ക്ഷാമ ബത്ത പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നാദാപുരം എം.എൽ.എ ഇ.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ബാലകൃഷ്ണൻ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. എം. സുകുമാരൻ, കെ. രാഘവൻ, ടി.കെ. ഗോപാലൻ, ടി.കെ. വിനോദൻ, സി.വി. അജയൻ, സി. സുജിത് പ്രസംഗിച്ചു. ഭാരവാഹികളായ കുന്നത്ത് ബാലകൃഷ്‌ണൻ പ്രസിഡൻ്റ് (കൊയിലാണ്ടി) വളപ്പിൽ വിജയൻ സെക്രട്ടറി (കോഴിക്കോട്) ടി.കെ.ഗോപാലൻ ട്രഷറർ (വടകര) എന്നിവരെ തിരഞ്ഞെടുത്തു.