ലഹരി വിരുദ്ധ കൺവെൻഷൻ
Wednesday 18 June 2025 12:26 AM IST
കൊയിലാണ്ടി: ജില്ല പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ 26 ന് നടക്കുന്ന 2 മില്യൺ പ്ലഡ്ജ് വിജയിപ്പിക്കുന്നതിനായ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൺവെൻഷൻ നടത്തി. പന്തലായനി ബ്ലോക്ക് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അദ്ധ്യക്ഷയായി. 2 മില്യൺപ്ലഡ്ജ് പദ്ധതിയുടെ ഗ്രാമ പഞ്ചായത്ത് സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. അനിൽകുമാർ, വൈസ് പ്രസിഡന്റ് ഷീല എം, സ്ഥിരംസമിതി അംഗങ്ങളായ വി.കെ അബ്ദുൾഹാരിസ്, അതുല്യ ബൈജു, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി.പി മുരളീധരൻ, എച്ച്.ഐ സജീഷ് തുടങ്ങിയവർ പ്രസംഗിച്ചു.