വെൽനസ് സെന്റർ പ്രവൃത്തി ഉദ്ഘാടനം
Wednesday 18 June 2025 12:29 AM IST
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് വനിത വെൽനസ് സെൻ്റർ പ്രവൃത്തി ഉദ്ഘാടനം പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഷീജ. പട്ടേരി അദ്ധ്യക്ഷത വഹിച്ചു. എം.കെ. മോഹനൻ, ടി.കെ. ഭാസ്കരൻ, എം.പി. അഖില, പപ്പൻ മൂടാടി ലത,കെ.പി, സുമതി. കെ, സുനിത സി.എം, രജ്ഞിമ മോഹൻ, രാജി മോൾ പ്രസംഗിച്ചു.വനിതകൾക്ക് ശാരീരിക മാനസിക വികാസത്തിനുതകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കലാണ് സെൻ്റർ കൊണ്ട് ലക്ഷ്യമാക്കുന്നത്. വനിത ഓപ്പൺ ജിം - യോഗാ - കൗൺസിലിംഗ് - തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ വെൽനസ് സെൻ്ററിൽ ആരംഭിക്കും. ഗ്രാമപഞ്ചായത്തിൻ്റെ പദ്ധതിയിൽ 25 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണി ചെയ്യുന്നത്.