വാക്കത്തോൺ ഇന്ന്

Wednesday 18 June 2025 1:04 AM IST
walkathon

പാലക്കാട്: ലോക ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാക്കത്തോൺ (ഈറ്റ് റൈറ്റ് വാക്കത്തോൺ) ഇന്ന് നടക്കും. വാക്കത്തോണിന്റെ ഫ്ളാഗ് ഓഫ് രാവിലെ ഏഴു മണിക്ക് പാലക്കാട് സിവിൽ സ്റ്റേഷൻ പരിസരത്ത് ജില്ലാ കളക്ടർ ജി.പ്രിയങ്ക നിർവഹിക്കും. സിവിൽ സ്റ്റേഷനിൽ നിന്നാരംഭിച്ച് മുനിസിപ്പാലിറ്റി, അഞ്ചു വിളക്ക് വഴി തിരികെ സിവിൽ സ്റ്റേഷനിൽ എത്തിച്ചേരുന്ന രീതിയിലാണ് പരിപാടി. 'സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം കഴിച്ചുകൊണ്ട് അമിത വണ്ണം നിറുത്തുക' എന്ന ആശയം അടിസ്ഥാനമാക്കിയാണ് വാക്കത്തോൺ സംഘടിപ്പിക്കുന്നത്.