വീഡിയോ പ്രകാശനം

Wednesday 18 June 2025 1:04 AM IST
അനക്സ് വീഡിയോ കോൺഫറൻസ് ഹാളിൽ നടന്ന DL-18 ഹ്രസ്വ വീഡിയോ പ്രകാശനത്തിൽ നിന്നും

പാലക്കാട്: കുട്ടികളിലെ വാഹന ഉപയോഗം തടയുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് തയ്യാറാക്കിയ ബോധവത്കരണ ഹ്രസ്വചിത്ര വീഡിയോ പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാർ പ്രകാശനം ചെയ്തു. ലൈസൻസ് ഇല്ലാതെയും ഹെൽമെറ്റ് ധരിക്കാതെയും വണ്ടിയോടിക്കുമ്പോൾ ഉണ്ടാകുന്ന അപകടത്തെക്കുറിച്ചും അതിന്റെ പരിണിതഫലത്തെക്കുറിച്ചുമാണ് ഡി.എൽ 18 എന്ന വീഡിയോയിൽ കാണിക്കുന്നത്. പരിപാടിയിൽ സി.ഡബ്ല്യു.സി ചെയർമാൻ എം.വി.മോഹൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ആർ.രമ, അസി.സൂപ്രണ്ട് പൊലീസ് എസ്.ഷംസുദീൻ, ജില്ലാ കോ ഓർഡിനേറ്റർ(ചിരി) വി.സുധീർ, എ.ഡി.എൻ.ഒ (ജനമൈത്രി) ആറുമുഖൻ, എ.ഡി.എൻ.ഒ (എസ്.പി.സി) നന്ദകുമാർ, എസ്.ജെ.പി.യു ജി.എസ്.ഐ സി.യു പ്രവീൺകുമാർ, ടെലികമ്മ്യുണിക്കേഷൻ ഷെയ്ക്ക് ദാവൂദ്, ജില്ലാ ശിശു സംരക്ഷണ ജീവനക്കാരായ ആഷ്ലിൻ ഷിബു, ഡി.സുമേഷ്, സെലീന ബേബി, ആർ.സുജിത്ത് എന്നിവർ പങ്കെടുത്തു.