അനുമോദിച്ചു
Wednesday 18 June 2025 1:05 AM IST
ചിറ്റൂർ: കേരള ഫയർ സർവീസ് അസോസിയേഷൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ചിറ്റൂർ അഗ്നി രക്ഷാ നിലയത്തിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.രമേഷ് കുമാറിനെ ചിറ്റൂർ അഗ്നി രക്ഷാ നിലയം കെ.എഫ്.എസ്.എ യൂണിറ്റ് അനുമോദിച്ചു. പാലക്കാട് മേഖലാ കമ്മിറ്റി അംഗം ജെ.ജിജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക് ഓഫീസർ സജിത്ത് മോൻ പൊന്നാടയണിയിച്ചു. ലോക്കൽ കൺവീനർ കൃഷ്ണദാസ്, മേഖല കമ്മിറ്റി അംഗം സുജീഷ്, യൂണിറ്റ് ട്രഷറർ ഷിജു കുട്ടൻ എന്നിവർ സംസാരിച്ചു.