നീറ്റ്: അഖിലേന്ത്യ പ്രവേശനം

Wednesday 18 June 2025 12:00 AM IST

മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയാണ് ദേശീയാടിസ്ഥാനത്തിൽ ഓൺലൈൻ കൗൺസിലിംഗ് പ്രക്രിയ നടത്തുന്നത്. അഖിലേന്ത്യാ 15% സീറ്റുകൾ, ഡീംഡ്, സ്വകാര്യ മെഡിക്കൽ, ഡെന്റൽ കോളേജുകളിലേക്കുള്ള സീറ്റുകൾ, ഇ.എസ്.ഐ. മെഡിക്കൽ കോളേജ്, ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കുള്ള അലോട്ട്‌മെന്റാണ് ഇങ്ങനെ നടക്കുക. ആദ്യം ലഭിക്കുന്ന സീറ്റെന്ന് കരുതി ഡീംഡ് മെഡിക്കൽ യൂണിവേഴ്‌സിറ്റികളിൽ സീറ്റെടുത്താൽ രണ്ടാം കൗൺസലിംഗിന് ശേഷം കോളേജുകൾ മാറുന്നതിന് തടസങ്ങളുണ്ട്. സർക്കാർ കോളേജുകളിൽ സീറ്റ് ലഭിക്കാൻ ആദ്യം മുൻഗണനാ ക്രമത്തിൽ ഓപ്ഷൻ നൽകണം.

അഖിലേന്ത്യാ ക്വോട്ടയിൽ ജമ്മു-കാശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ 15% സീറ്റുകൾ, എ.എഫ്.എം.സി. എന്നിവ ഉൾപ്പെടും. ഡീംഡ് മെഡിക്കൽ കോളേജുകൾ, അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ഡൽഹി യൂണിവേഴ്‌സിറ്റി, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളിലേക്കും ഡയറക്ടർ ജനറൽ ഒഫ് ഹെൽത്ത് സയൻസാണ് (DGHS) കൗൺസലിംഗ് നടത്തുന്നത്.

അഖിലേന്ത്യാ കൗൺസിലിംഗ് www.mcc.nic.in ലൂടെയാണ്. UG admission click ചെയ്ത് രജിസ്റ്റർ ചെയ്ത് നിശ്ചിത ഫീസ് അടയ്ക്കണം. നീറ്റ് റാങ്ക്/മാർക്ക്, മുൻവർഷങ്ങളിലെ റാങ്ക് നിലവാരം അഡ്മിഷൻ എന്നിവ വിലയിരുത്തണം. ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജുകളിൽ നീറ്റ് റാങ്ക് വിലയിരുത്തി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റനുസരിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർ പ്രത്യേകം Logical & Analytical Test എഴുതണം. തുടർന്ന് ശാരീരിക മെഡിക്കൽ പരിശോധനയ്ക്ക് ശേഷമാണ് അഡ്മിഷൻ ലിസ്റ്റ് തയ്യാറാക്കുന്നത്.

മാർക്ക് കുറഞ്ഞവർ കൂടുതൽ ഫീസുള്ള കോളേജുകളിലേക്ക് അപേക്ഷിക്കുന്നത് അഡ്മിഷനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. മാർക്ക് കൂടുതലുള്ളവർ എല്ലാ മെഡിക്കൽ കോളേജുകളിലും ഓപ്ഷൻ നൽകി മറ്റുള്ളവരുടെ അവസരം നിഷേധിക്കരുത്.

ഡീംഡ് മെഡിക്കൽ കോളേജുകളിൽ 12-28 ലക്ഷം വരെ വാർഷിക ഫീസുണ്ട്. സ്വകാര്യ മെഡിക്കൽ കോളേജിലിത് 14-25 ലക്ഷം രൂപവരെയാണ്. NRI ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കാൻ മതിയായ രേഖകളടക്കം സംസ്ഥാന, സ്വാശ്രയ, ഡിംഡ്, സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യണം. അക്ഷയ കേന്ദ്രങ്ങളിലൂടെ ഓപ്ഷൻ രജിസ്റ്റർ ചെയ്യുമ്പോൾ രക്ഷിതാവും, വിദ്യാർത്ഥിയുമുണ്ടായിരിക്കണം.

ഒരിക്കലും തെറ്റായ ഓപ്ഷൻ നൽകരുത്

ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനു മുമ്പ് താത്പര്യമുള്ള സംസ്ഥാനം, മെഡിക്കൽ കോളേജുകൾ, ഇവയുടെ കോഡ് എന്നിവ തയ്യാറാക്കുന്നത് നല്ലതാണ്. രാജ്യത്താകെ 107658 എം.ബി.ബി.എസ്, 27868 ബി.ഡി.എസ് സീറ്റുകളുണ്ട്.

നീറ്റ് റാങ്ക് ലിസ്റ്റിൽ നിന്നാണ് ജിപ്‌മെർ പുതുച്ചേരിയുടെ 200 സീറ്റുകളിലേക്കും, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ 2200 ഓളം സീറ്റുകളിലേക്കും അഡ്മിഷൻ നടക്കുന്നത്. കേരളത്തിൽ 4905 എം.ബി.ബി.എസ് സീറ്റുകളും 1970 ബി.ഡി.എസ് സീറ്റുകളുമുണ്ട്

ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസിലിംഗ് കമ്മിറ്റി(AACCC) യാണ് ആയുഷ് കോഴ്‌സുകളായ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യൂനാനി കോഴ്‌സുകളിലേക്ക് കൗൺസിലിംഗ് നടത്തുന്നത്. www.aaccc.gov.in

ഓ​ർ​മി​ക്കാ​ൻ....

1.​ ​N​C​E​T​ ​ഫ​ലം​:​-​ ​നാ​ലു​ ​വ​ർ​ഷ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​ടീ​ച്ച​ർ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​പ്രോ​ഗ്രാം​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​ന​ട​ത്തി​യ​ ​നാ​ഷ​ണ​ൽ​ ​കോ​മ​ൺ​ ​എ​ൻ​ട്ര​ൻ​സ് ​ടെ​സ്റ്റ് ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​n​t​a.​a​c.​i​n/

2.​ ​I​G​N​O​U​ ​ബി.​എ​ഡ് ​ഫ​ലം​:​-​ ​ഇ​ന്ദി​രാ​ ​ഗാ​ന്ധി​ ​നാ​ഷ​ണ​ൽ​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ബി.​എ​ഡ് ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​ന​ട​ത്തി​യ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​i​g​n​o​u.​a​c.​in