വായന പക്ഷാചരണം

Wednesday 18 June 2025 12:29 AM IST

പത്തനംതിട്ട: ജില്ലാ ലൈബ്രറി കൗൺസിലും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംഘടിപ്പിക്കുന്ന വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 19ന് നടക്കും. റാന്നി എം.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പ്രൊഫ.ടി.കെ.ജി നായർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ വായന സന്ദേശം നൽകും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി ആനന്ദൻ എന്നിവർ പങ്കെടുക്കും.