മലപ്പുറത്തടക്കം പ്ളസ് വൺ സീറ്റ് പ്രതിസന്ധിയില്ല : മന്ത്രി ശിവൻകുട്ടി

Wednesday 18 June 2025 12:00 AM IST

തിരുവനന്തപുരം: മലപ്പുറത്തടക്കം പ്ളസ് വൺ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. മുൻവർഷത്തെപ്പോലെ ഈ വർഷവും സീറ്റുകൾ ഒഴിവ് വരും. ഇത്തരത്തിൽ സ്ഥിരമായി ഒഴിവ് വരുന്ന സീറ്റുകൾ എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് ചർച്ചചെയ്യുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുഖ്യഘട്ട അലോട്ട്‌മെന്റുകളിൽ ജൂൺ 16 ന് വൈകിട്ട് വരെയുള്ള കണക്കനുസരിച്ച് മെരിറ്റ് ക്വാട്ടയിൽ സ്ഥിരപ്രവേശനം നേടിയത് 2,11,785 പേരാണ്. സ്‌പോർട്സ് ക്വാട്ടയിൽ 3,428ഉം മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 1,045ഉം കമ്മ്യൂണിറ്റിക്വാട്ടയിൽ 13,609ഉം മാനേജ്‌മെന്റ് ക്വാട്ടയിൽ 6,840ഉം അൺ എയ്ഡഡ് ക്വാട്ടയിൽ 3,826 പേരും സ്ഥിരപ്രവേശനം നേടി.

കമ്മ്യൂണിറ്റി

തെറ്റിച്ചവർക്ക്

തിരുത്താം

കമ്മ്യൂണിറ്റി തെറ്റായി രേഖപ്പെടുത്തിയതിനാൽ പ്രവേശനം നിരസിക്കപ്പെട്ടവർക്ക് തെറ്റുകൾ തിരുത്തി സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അപേക്ഷ സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള വേക്കൻസിയും വിശദാംശങ്ങളും 28ന് പ്രസിദ്ധീകരിക്കും. സ്‌പോർട്സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട പ്രവേശനങ്ങൾ 27ന് പൂർത്തീകരിച്ച് പ്രസ്തുത ക്വാട്ടകളിലെ വേക്കൻസികൾകൂടി ഉൾപ്പെടുത്തിയാണ് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷകൾ ക്ഷണിക്കുന്നത്.

സേ പരീക്ഷ

പ്ലസ് ടു സേ പരീക്ഷ 23 മുതൽ 27 വരെ നടക്കും. കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നിവിടങ്ങളിലെ 572 സെന്ററുകളിലായി 1,19,057 വിദ്യാർത്ഥികൾ പരീക്ഷയെഴുതും.

ഒ​ന്നാം​ക്ളാ​സി​ൽ​ ​ചേ​ർ​ന്ന​വ​രു​ടെ​ ​എ​ണ്ണം​ ​കു​റ​ഞ്ഞു

​ 2​-10​ ​ക്ലാ​സു​ക​ളി​ലെ​ ​കു​ട്ടി​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ൽ​ 40,906​ന്റെ​ ​വ​ർ​ദ്ധന

തി​രു​വ​ന​ന്ത​പു​രം​:​ഈ​ ​വ​ർ​ഷം​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​ഒ​ന്നാം​ക്ലാ​സി​ൽ​ ​ചേ​ർ​ന്ന​ ​കു​ട്ടി​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​കു​റ​വ്.​ ​മു​ൻ​വ​ർ​ഷ​ത്തേ​തി​ൽ​ ​നി​ന്ന് 16,510​ ​കു​ട്ടി​ക​ളാ​ണ് ​കു​റ​ഞ്ഞ​ത്.​ 2024​-25​ ​അ​ദ്ധ്യ​യ​ന​വ​ർ​ഷം​ 2,50,986​ ​കു​ട്ടി​ക​ളാ​ണ് ​ഒ​ന്നാം​ക്ലാ​സി​ൽ​ ​ചേ​ർ​ന്ന​ത്.​എ​ന്നാ​ൽ​ ​ആ​റാം​ ​പ്ര​വൃ​ത്തി​ദി​ന​ത്തി​ലെ​ ​ക​ണ​ക്ക​നു​സ​രി​ച്ച് ​ഈ​ ​അ​ദ്ധ്യ​യ​ന​വ​ർ​ഷം​ 2,34,476​ ​പേ​രാ​ണ് ​ചേ​ർ​ന്ന​ത്.
അ​ൺ​എ​യ്ഡ​ഡ് ​സ്‌​കൂ​ളി​ൽ​ ​ഒ​ന്നാം​ക്ലാ​സി​ൽ​ ​ചേ​ർ​ന്ന​വ​രു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​ഒ​രു​ ​കു​ട്ടി​യു​ടെ​ ​വ​ർ​ദ്ധ​ന​വേ​യു​ള്ളൂ.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ 47,862​ ​കു​ട്ടി​ക​ളാ​യി​രു​ന്നു.​ഈ​ ​വ​ർ​ഷം​ ​അ​ത് 47,863​ ​ആ​യി.​എ​ന്നാ​ൽ​ ​സ​ർ​ക്കാ​ർ,​എ​യ്ഡ​ഡ് ​സ്‌​കൂ​ളു​ക​ളി​ൽ​ ​ര​ണ്ടു​ ​മു​ത​ൽ​ ​പ​ത്തു​വ​രെ​ ​ക്ലാ​സു​ക​ളി​ലെ​ ​കു​ട്ടി​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ൽ​ 40,906​ന്റെ​ ​വ​ർ​ദ്ധ​ന​യു​ണ്ട്.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ 28,86,607​ ​കു​ട്ടി​ക​ളാ​യി​രു​ന്നു.​ഈ​ ​വ​ർ​ഷം​ ​ഇ​ത് 29,27,513​ ​ആ​യി​ ​ഉ​യ​ർ​ന്നു.


കാ​ര​ണം​ ​ജ​ന​ന​നി​ര​ക്കി​ലെ​ ​കു​റ​വ്:​ ​മ​ന്ത്രി
ജ​ന​ന​നി​ര​ക്കി​ലെ​ ​കു​റ​വാ​ണ് ​സ്‌​കൂ​ൾ​ ​പ്ര​വേ​ശ​ന​ത്തി​ൽ​ ​പ്ര​തി​ഫ​ലി​ച്ച​തെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​വി​ശ​ദീ​ക​രി​ച്ചു.2010​ലെ​ ​ജ​ന​ന​നി​ര​ക്ക് 15.75​ ​ശ​ത​മാ​ന​മാ​യി​രു​ന്ന​പ്പോ​ൾ​ 2020​ലെ​ ​ജ​ന​ന​നി​ര​ക്ക് 12.77​ ​ശ​ത​മാ​നം​ ​മാ​ത്ര​മാ​ണ്.2020​ൽ​ ​ജ​നി​ച്ച​വ​രാ​ണ് ​ഈ​ ​വ​ർ​ഷം​ ​ഒ​ന്നാം​ക്ലാ​സി​ലെ​ത്തി​യ​ത്.​ ​ജ​ന​ന​നി​ര​ക്കി​ൽ​ 2.98​ ​ശ​ത​മാ​ന​ത്തി​ന്റെ​ ​കു​റ​വു​ണ്ടാ​യി.​അ​തേ​സ​മ​യം,​ ​കൊ​വി​ഡി​നും​ ​പ്ര​ള​യ​ത്തി​നും​ ​ശേ​ഷം​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ലാ​യെ​ത്തി​യ​ ​കു​ട്ടി​ക​ൾ​ ​പി​ന്നീ​ട് ​ടി.​സി​ ​വാ​ങ്ങി​പ്പോ​യെ​ന്ന് ​മ​ന്ത്രി​ ​സ​മ്മ​തി​ച്ചു.​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​കു​ട്ടി​ക​ളു​ടെ​ ​എ​ണ്ണം​ ​കൂ​ടു​ന്നു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​എ​ന്നാ​ൽ,​ ​ഈ​ ​അ​ദ്ധ്യ​യ​ന​വ​ർ​ഷം​ ​സ്‌​കൂ​ളി​ലെ​ത്തി​യ​വ​രു​ടെ​ ​ക്ലാ​സ് ​തി​രി​ച്ചു​ള്ള​ ​ക​ണ​ക്കു​ക​ൾ​ ​പു​റ​ത്തു​വി​ടാ​ൻ​ ​വ​കു​പ്പ് ​ത​യാ​റാ​യി​ട്ടി​ല്ല.

സ്‌​പോ​ർ​ട്ട​സ് ​ക്വാ​ട്ട​ ​സ​പ്ലി​മെ​ന്റ​റി​ ​അ​ലോ​ട്ട​മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ഖ്യ​ഘ​ട്ട​ത്തി​ൽ​ ​സ്‌​പോ​ർ​ട്സ് ​മി​ക​വ് ​ര​ജി​സ്‌​ടേ​ഷ​ൻ​ ​ന​ട​ത്തി​ ​സ്‌​കോ​ർ​ ​കാ​ർ​ഡ് ​നേ​ടാ​ൻ​ ​ക​ഴി​യാ​ത്ത​വ​ർ​ ​ഇ​ന്ന് ​മു​ത​ൽ​ 20​ന് ​വൈ​കി​ട്ട് ​അ​ഞ്ച് ​വ​രെ​ ​ജി​ല്ലാ​ ​സ്‌​പോ​ർ​ട്സ് ​കൗ​ൺ​സി​ലു​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സ്‌​കോ​ർ​കാ​ർ​ഡ് ​നേ​ട​ണം.
മു​ഖ്യ​ഘ​ട്ട​ത്തി​ൽ​ ​സ്‌​കോ​ർ​ ​കാ​ർ​ഡ് ​നേ​ടി​യ​ശേ​ഷം​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്കും,​ ​പു​തി​യ​താ​യി​ ​സ്‌​കോ​ർ​കാ​ർ​ഡ് ​നേ​ടു​ന്ന​വ​ർ​ക്കും​ ​സ​പ്ലി​മെ​ന്റ​റി​ഘ​ട്ട​ത്തി​ൽ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാം.​ ​മു​ഖ്യ​ഘ​ട്ട​ത്തി​ൽ​ ​അ​പേ​ക്ഷി​ച്ചി​ട്ടും​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് ​വേ​ക്ക​ൻ​സി​ക്ക് ​അ​നു​സൃ​ത​മാ​യി​ ​പു​തി​യ​ ​ഓ​പ്ഷ​നു​ക​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​അ​പേ​ക്ഷ​ ​പു​തു​ക്കാ​നു​ള്ള​ ​സൗ​ക​ര്യം​ ​കാ​ൻ​ഡി​ഡേ​റ്റ് ​ലോ​ഗി​നി​ലെ​ ​R​e​n​e​w​a​l​ ​A​p​p​l​i​c​a​t​i​o​n​ ​ലി​ങ്കി​ൽ​ ​ല​ഭ്യ​മാ​ണ്.​ ​പു​തി​യ​താ​യി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​വ​ർ​ ​C​r​e​a​t​e​ ​C​a​n​d​i​d​a​t​e​ ​L​o​g​i​n​-​S​p​o​r​t​s​ ​എ​ന്ന​ ​ലി​ങ്കി​ലൂ​ടെ​ ​C​a​n​d​i​d​a​t​e​ ​L​o​g​i​n​-​S​p​o​r​t​s​ ​രൂ​പീ​ക​രി​ക്ക​ണം.​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​കാ​ൻ​ഡി​ഡേ​റ്റ് ​ലോ​ഗി​നി​ലൂ​ടെ​ ​നി​ർ​വ​ഹി​ക്കാം.​ ​ജൂ​ൺ​ 19​ ​മു​ത​ൽ​ 21​ന് ​വൈ​കി​ട്ട് ​നാ​ല് ​വ​രെ​ ​ഇ​ത്ത​ര​ത്തി​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​വേ​ക്ക​ൻ​സി​ ​അ​ഡ്മി​ഷ​ൻ​ ​w​w​w.​h​s​c​a​p.​k​e​r​a​l​a.​g​o​v.​i​n​ 19​ ​ന് ​രാ​വി​ലെ​ 10​ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.