കേരള സെനറ്റ് യോഗത്തിൽ ഗവർണർ സർവകലാശാലകളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധം

Wednesday 18 June 2025 12:00 AM IST

തിരുവനന്തപുരം: സർവകലാശാലകളെ സർക്കാർ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഗവർണർ ആർ.വി. ആർലേക്കർ. സർവകലാശാലകളെയും കോളേജുകളെയും രാഷ്ട്രീയ അതിപ്രസരം നശിപ്പിക്കും. പുനർവിചിന്തനം നടത്തിയില്ലെങ്കിൽ അടുത്ത തലമുറകളുടെ ഭാവി അവതാളത്തിലാവും. കേരള സർവകലാശാല സെനറ്റ് യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഗവർണർ.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ ന്യൂനതയാണ് രാഷ്ട്രീയവത്കരിക്കപ്പെട്ട ക്യാമ്പസുകൾ. സർവകലാശാലകൾക്ക് സ്വയംഭരണമുണ്ടാവണം. യൂണിവേഴ്സിറ്റികൾ സ്വതന്ത്രമായി പ്രവർത്തിക്കണം. രാഷ്ട്രീയപരമായല്ലാതെ തീരുമാനങ്ങളെടുക്കാൻ സർവകലാശാലാ സംവിധാനത്തിന് സ്വാതന്ത്ര്യമുണ്ടാകണം. രാഷ്ട്രീയം കാരണം ഇപ്പോൾ സാദ്ധ്യമാവുന്നില്ല.

ക്യാമ്പസുകളിലെ രാഷ്ട്രീയം വിദ്യാർത്ഥികളെ മടുപ്പിക്കുന്നു. പൂനെയിലെ ബാലാജി സർവകലാശാലയിൽ പോയപ്പോൾ നൂറുകണക്കിന് മലയാളി വിദ്യാർത്ഥികളെ കണ്ടു. അവിടത്തെ കോർപ്പറേഷന്റെ ഒരു വാർഡിൽ ഒരു ലക്ഷത്തിലേറെ മലയാളികളുണ്ട്. രാഷ്ട്രീയ അതിപ്രസരം മടുത്താണ് അവിടങ്ങളിലേക്കുള്ള ഈ ഒഴുക്ക്. ഇതിന്റെ കാരണമെന്തെന്ന് ആത്മപരിശോധന നടത്തി പരിഹരിക്കണം. കേരളം മാത്രമല്ല, മറ്ര് സംസ്ഥാനങ്ങളും സർവകലാശാലകളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു. ഇത് ഉന്നതവിദ്യാഭ്യാസത്തിന് ഹിതകരമല്ല.

ദേശീയ വിദ്യാ.നയം

ആത്യന്തികമല്ല

ദേശീയ വിദ്യാഭ്യാസ നയം ആത്യന്തികമല്ലെന്നും വിവിധ തലങ്ങളിലെ ചർച്ചകളിലൂടെ മെച്ചപ്പെടുത്തലുകൾ നടത്തേണ്ടത് അനിവാര്യമാണെന്നും ഗവർണർ. ഇതിലൂടെയേ മികച്ച വിദ്യാഭ്യാസ സംവിധാനം സൃഷ്ടിക്കാനാവൂ. പ്രശ്നങ്ങൾ ചർച്ചചെയ്യാൻ സെനറ്റംഗങ്ങളെ രാജ്ഭവനിലേക്ക് ഗവർണർ സ്വാഗതം ചെയ്തു.

'ഇവരെന്താണ് കാട്ടുന്നത് ?'

സെനറ്റിലെ പ്രസംഗം കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഗവർണർക്കെതിരെ ‘വീ നീ‍ഡ് ചാൻസലർ നോട്ട് സവർക്കർ’ (ഞങ്ങൾക്ക് ചാൻസലറെയാണ് വേണ്ടത് സർവക്കറെയല്ല) എന്നെഴുതിയ ബാനറുകളടക്കം എസ്.എഫ്.ഐ പ്രവർത്തകർ ഉയർത്തിക്കാട്ടി പ്രതിഷേധിച്ചു. ഇത് കണ്ടപ്പോൾ 'ഇവരെന്താണ് ഈ കാട്ടുന്നതെന്ന് ' ഗവർണർ രജിസ്ട്രാറോടും വി.സിയോടും ചോദിച്ചു.

പ​ദ്ധ​തി​ ​വി​ഹി​തം​ ​വെ​ട്ടി​ക്കു​റ​യ്ക്കു​ന്നെ​ന്ന് വി.​സി​മാ​ർ,​ ​ഇ​ട​പെ​ടു​മെ​ന്ന് ​ഗ​വ​ർ​ണർ

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​ ​പ​ദ്ധ​തി​ ​വി​ഹി​ത​ത്തി​ൽ​ 50​%​ ​വ​രെ​ ​സ​ർ​ക്കാ​ർ​ ​വെ​ട്ടി​ക്കു​റ​യ്ക്കു​ന്നെ​ന്നും​ ​ഇ​ത് ​ഗു​രു​ത​ര​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്നെ​ന്നും​ ​വൈ​സ്ചാ​ൻ​സ​ല​ർ​മാ​ർ.​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​സ്കോ​ള​ർ​ഷി​പ്പ്,​ ​ദൈ​നം​ദി​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​എ​ന്നി​വ​യെ​യ​ട​ക്കം​ ​ഇ​ത് ​ബാ​ധി​ക്കു​ന്നു.​ ​ഇ​ക്കാ​ര്യം​ ​സ​ർ​ക്കാ​രി​ന്റെ​ ​ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​ ​പ​രി​ഹ​രി​ക്കു​മെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​ആ​ർ.​വി​ ​ആ​ർ​ലേ​ക്ക​ർ​ ​വി.​സി​മാ​ർ​ക്ക് ​ഉ​റ​പ്പു​ ​ന​ൽ​കി.​ ​ഇ​ന്ന​ലെ​ ​രാ​ജ്ഭ​വ​നി​ൽ​ ​ഗ​വ​ർ​ണ​ർ​ ​വി​ളി​ച്ച​ ​യോ​ഗ​ത്തി​ൽ​ 10​ ​വി​സി​മാ​രും​ ​എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​മു​തി​ർ​ന്ന​ ​പ്രൊ​ഫ​സ​റും​ ​പ​ങ്കെ​ടു​ത്തു.​ ​അ​വി​ട​ത്തെ​ ​വി.​സി​ ​റ​ഷ്യ​യി​ലാ​ണ്.​ ​ക​ണ്ണൂ​ർ​ ​വി.​സി​ ​നാ​ക് ​പ​രി​ശോ​ധ​നാ​ ​സം​ഘ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യ​തി​നാ​ൽ​ ​വ​ന്നി​ല്ല.​ ​ഓ​പ്പ​ൺ​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വി.​സി​ ​കു​ടും​ബ​ത്തി​ലെ​ ​വി​വാ​ഹ​ച​ട​ങ്ങാ​യ​തി​നാ​ൽ​ ​പ​ങ്കെ​ടു​ത്തി​ല്ല.​ ​ഇ​രു​വ​രും​ ​വി​വ​രം​ ​നേ​ര​ത്തേ​ ​ഗ​വ​ർ​ണ​റെ​ ​അ​റി​യി​ച്ചി​രു​ന്നു. ഇ​ഗ്നോ​ ​കോ​ഴ്സു​ക​ൾ​ ​എ​ല്ലാ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളും​ ​അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​വി.​സി​മാ​രോ​ട് ​നി​ർ​ദ്ദേ​ശി​ച്ചു.​ ​കോ​ഴ്സു​ക​ൾ​ ​അം​ഗീ​ക​രി​ക്കു​ന്ന​തി​ൽ​ ​ത​ട​സ​മി​ല്ലെ​ന്നും​ ​പി.​എ​സ്.​സി​ ​തു​ല്യ​താ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ് ​പ്ര​ശ്ന​മെ​ന്നും​ ​വി.​സി​മാ​ർ​ ​അ​റി​യി​ച്ചു.​ ​ഡി​ജി​റ്റ​ൽ,​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​ ​ച​ട്ട​ങ്ങ​ൾ​ ​(​സ്റ്റാ​റ്റ്യൂ​ട്ട്)​ ​ഉ​ട​ൻ​ ​ത​യ്യാ​റാ​ക്ക​ണ​മെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​ബ​ഡ്ജ​റ്റ് ​വി.​സി​യു​ടെ​ ​പ്ര​ത്യേ​ക​ ​അ​ധി​കാ​ര​മു​പ​യോ​ഗി​ച്ച് ​അം​ഗീ​ക​രി​ക്കാ​ൻ​ ​നേ​ര​ത്തേ​ ​ചാ​ൻ​സ​ല​ർ​ ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ 26​വ​രെ​ ​ന​യ​പ​ര​മാ​യ​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​പാ​ടി​ല്ലെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വു​ള്ള​താ​യി​ ​വി.​സി​ ​അ​റി​യി​ച്ചു.​ ​അ​ക്കാ​ഡ​മി​ക് ​ക​ല​ണ്ട​ർ​ ​കൃ​ത്യ​മാ​യി​ ​പാ​ലി​ക്ക​ണ​മെ​ന്നും​ ​പ​രീ​ക്ഷ​യും​ ​ഫ​ല​പ്ര​ഖ്യാ​പ​ന​വും​ ​സ​മ​യ​ത്ത് ​ന​ട​ത്ത​ണ​മെ​ന്നും​ ​നി​ർ​ദ്ദേ​ശി​ച്ചു.