റാങ്ക് ലിസ്റ്റ് നോക്കുകുത്തി: മെഡിക്കൽ കോളേജുകളിൽ പുറം കരാർ നിയമനം തകൃതി
തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടികകൾ നിലനിൽക്കെ കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജുകളിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കുകളിൽ പുറം
കരാർ നിയമനം . വിവിധ തസ്തികകളിലെ 200 ഒഴിവിലേക്ക് ഏജൻസി മുഖേന നിയമനം നടത്താനാണ് തീരുമാനം.
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി.എം.എസ്.എസ്.വൈ) പ്രകാരം നിർമ്മിച്ച സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കുകളുടെ പ്രവർത്തനത്തിനാണ് നിയമനം . സ്റ്റാഫ് നഴ്സ് തസ്തികയിലേക്കാണ് ഏറ്റവും കൂടുതൽ നിയമനം- 110. മെഡിക്കൽ
കോളേജുകളിലേക്ക് പി.എസ്.സി തയ്യാറാക്കിയ സ്റ്റാഫ് നഴ്‌സ് റാങ്ക്പട്ടികയിൽ 2200 ലധികം പേർ നിലവിലുള്ളപ്പോഴാണിത്. ഈ റാങ്ക് ലിസ്റ്റിന് ഇനി ഏഴ് മാസമാണ് ബാക്കി.
നഴ്സിംഗ് അസിസ്റ്റന്റ്,ഫാർമസിസ്റ്റ്, ഓഫീസ് അറ്റൻഡൻ്, ലാബ് ടെക്നീഷ്യൻ, സി.എസ്.ആർ ടെക്‌നീഷ്യൻ തുടങ്ങി പി.എസ്.സി റാങ്ക്പട്ടിക നിലവിലുള്ള മറ്റ് തസ്തികകളിലും താത്കാലിക നിയമനം നടത്തുന്നു..
താത്കാലിക നിയമനം
(തസ്തികയും ഒഴിവും)
□ആലപ്പുഴ മെഡി. കോളേജ്
ബയോമെഡി. എൻജിനീയർ- 1
സ്റ്റാഫ് നഴ്‌സ് -42
അനസ്തീസ്യ ടെക്‌നീഷ്യൻ- 2
ഫാർമസിസ്റ്റ് - 1
ഡയലിസസ് ടെക്‌നീഷ്യൻ -2
കാത്ത് ലാബ് ടെക്‌നീഷ്യൻ -1
ഇ.ഇ.ജി ടെക്‌നീഷ്യൻ -1
ആകെ -50
□കോഴിക്കോട് മെഡി. കോളേജ്
സ്റ്റാഫ് നഴ്സ്- 68
നഴ്‌സിംഗ് അസിസ്റ്റന്റ് -40
ഹോസ്പിറ്റൽ അറ്റന്റന്റ് -20
ലിഫ്റ്റ് ഓപ്പറേറ്റർ -3
ഇ.സി.ജി ടെക്‌നീഷ്യൻ -2
അനസ്തീസ്യ ടെക്‌നീഷ്യൻ -2
സി.എസ്.ആർ. ടെക്‌നീഷ്യൻ -2
ലാബ് ടെക്‌നീഷ്യൻ -1
റേഡിയോഗ്രഫർ -2
ഹെൽത്ത് ഇൻസ്‌പെക്ടർ- 1
ബാർബർ- 1
പ്ലംബർ -1
ഇലക്ട്രീഷ്യൻ -1
ടെയ്‌ലർ -1
ഡ്രൈവർ -2
ആകെ- 150