കിച്ചൺ ഷെഡ് പദ്ധതിക്ക് തറക്കല്ലിട്ടു
Wednesday 18 June 2025 12:37 AM IST
കുമ്പനാട്: ഗവ.യു പി സ്‌കൂളിന് അനുവദിച്ച കിച്ചൺ ഷെഡ് പദ്ധതിയ്ക്ക് കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുജാത തറക്കല്ലിട്ടു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എം.റോസ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ പി.ഉണ്ണികൃഷ്ണൻ, ബിജു വർക്കി, ബ്ലോക്ക് പഞ്ചായത്തംഗം ജിജി ജോൺ മാത്യു, മുൻ പഞ്ചായത്തംഗം ഗോപികുട്ടൻ മോളിക്കൽ, പ്രഥമാദ്ധ്യാപിക ആർ.ജയദേവി, ഓവർസിയർ സംഗീത സുനിൽ, തോമസ് ജേക്കബ്, രാജീവ് എന്നിവർ സംസാരിച്ചു. കുമ്പനാട് ഗവ.യു.പി. സ്‌കൂളിന് അനുവദിച്ച പദ്ധതിക്കായി 8,43,000 രൂപ വകയിരുത്തിയിട്ടുണ്ട് .