ആസ്വാദനക്കുറിപ്പ് മത്സരം

Wednesday 18 June 2025 12:38 AM IST

പത്തനംതിട്ട : വായനപക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ യു.പി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. ഏതെങ്കിലും മലയാളം പുസ്തകത്തെക്കുറിച്ച് ഒന്നര പേജിൽ കവിയാതെയുള്ള ആസ്വാദനക്കുറിപ്പ് സ്വന്തം കൈപ്പടയിൽ എഴുതി നൽകണം. വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും ലഭിക്കും. വിദ്യാർത്ഥിയുടെ പേര്, ക്ലാസ്, സ്‌കൂളിന്റെ പേര്, രക്ഷിതാവ്, അദ്ധ്യാപകന്റെ ഫോൺ നമ്പർ എന്നിവ സഹിതം ആസ്വാദനക്കുറിപ്പ് 27ന് വൈകിട്ട് മൂന്നിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കളക്ടറേറ്റ് (താഴത്തെ നില), പത്തനംതിട്ട 689645 എന്ന വിലാസത്തിൽ നൽകണം. ഫോൺ. 0468 2222657.