6332 കേസുകൾ തീർപ്പാക്കി
Wednesday 18 June 2025 12:39 AM IST
പത്തനംതിട്ട: ജില്ലാ നിയമ സേവന അതോറിറ്റിയുടെയും വിവിധ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ നടന്ന അദാലത്തിൽ ജില്ലയിലെ വിവിധ കോടതികളിലായി 6332 കേസുകൾ തീർപ്പാക്കി. വിവിധ കേസുകളിൽ നഷ്ടപരിഹാരമായും പിഴയിനത്തിലുമായി 10.25 കോടി രൂപ ഈടാക്കി. പിഴ ഒടുക്കിത്തീർക്കാവുന്നവ, എം.എ.സിറ്റി, ബാങ്ക്, ആർ.ടി.ഒ, ബി.എസ്.എൻ.എൽ, സിവിൽ വ്യവസായങ്ങൾ, കുടുംബ തർക്കങ്ങൾ തുടങ്ങിയവയാണ് തീർപ്പാക്കിയത്. ജില്ലാ സേവന അതോറിറ്റി ചെയർമാൻ എൻ.ഹരികുമാർ, അഡീ.ജില്ലാ ജഡ്ജി ജി.പി.ജയകുമാർ, സിവിൽജഡ്ജ് സീനിയർ ഡിവിഷൻ അരുൺ ബെച്ചു എന്നിവർ നേതൃത്വം നൽകി.