ട്രിപ്പിള്‍ പ്രൊട്ടക്ട് ന്യൂട്രിലൈറ്റ് ഉത്പന്നവുമായി ആംവെ

Wednesday 18 June 2025 12:41 AM IST

കൊച്ചി: ന്യൂട്രിലൈറ്റ് ട്രിപ്പിൾ പ്രൊട്ടക്ട് സപ്ലിമെന്റ് ആംവേ ഇന്ത്യ പുറത്തിറക്കി. അസെറോള ചെറി, മഞ്ഞൾ, ഇരട്ടിമധുരം എന്നീ ചേരുവകൾ ഉപയോഗിച്ച് നിർമ്മിച്ച സസ്യാധിഷ്ഠിത സപ്ലിമെന്റാണ് ന്യൂട്രിലൈറ്റ് ട്രിപ്പിൾ പ്രൊട്ടക്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും, ഇൻഫ്‌ളമേഷൻ കുറയ്ക്കുകയും ചർമ്മത്തിനും കുടലിനും ആവശ്യമായ ആന്റി ഓക്സിഡന്റ് സംരക്ഷണം നൽകുകയും ചെയ്യുന്ന പോഷകങ്ങൾ അടങ്ങിയതാണ് പുതിയ സപ്ലിമെന്റ്. 'പോഷകാഹാരക്കുറവിന് സസ്യാധിഷ്ഠിത പരിഹാരങ്ങളുടെ ആവശ്യകത വർദ്ധിക്കുന്നതിനാൽ ഉപഭോക്തൃ ആവശ്യങ്ങൾ ഉൾകൊണ്ട് തയ്യാറാക്കിയതാണ് ന്യൂട്രിലൈറ്റ് ട്രിപ്പിൾ പ്രൊട്ടക്‌ടെന്ന് ആംവേ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ രജനീഷ് ചോപ്ര പറഞ്ഞു.