പുനരുപയോഗ ഊർജ്ജ രംഗത്ത് കെ.ബി.സി ഗ്ലോബൽ
Wednesday 18 June 2025 12:42 AM IST
കൊച്ചി: അടിസ്ഥാന സൗകര്യങ്ങളിലും ഇ.പി.സി സേവനങ്ങളിലും മുൻനിരയിലുള്ള നാസിക് ആസ്ഥാനമായുള്ള കെ.ബി.സി ഗ്ലോബൽ ലിമിറ്റഡ് പുനരുപയോഗ ഊർജ്ജ മേഖലയിലേക്കുള്ള വിപുലീകരണത്തിന്റെ ഭാഗമായി ധരൻ ഇൻഫ്ര സോളാർ എന്ന ഉപസ്ഥാപനം ആരംഭിച്ചു. സുസ്ഥിരതയ്ക്കും പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയ്ക്കുമുള്ള കമ്പനിയുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, പുതിയ കമ്പനി സോളാർ, ഹൈബ്രിഡ് ഊർജ്ജ പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും, ധരൻ ഇൻഫ്ര-ഇ.പി.സി ലിമിറ്റഡിൽ 100% ഉടമസ്ഥാവകാശവും തുടരും. ധരൻ ഇൻഫ്രാ സോളാറിന്റെ രൂപീകരണം കമ്പനിയുടെ വൈവിധ്യവൽക്കരണ യാത്രയിലെ സ്വാഭാവിക പുരോഗതിയാണ്.