വൻ വിപുലീകരണ പദ്ധതിയുമായി ഹവായ് ഗ്രൂപ്പ്

Wednesday 18 June 2025 12:43 AM IST

കൊച്ചി : സ്റ്റീൽ ഡോറുകളും എൽ.ഇ.ഡി സ്‌ക്രീനുകളും ഉൾപ്പെടെ 10 ഉത്പന്നങ്ങളും വിപുലമായ ഷോറൂം ശൃംഖലയുമായി ഹവായി ഗ്രൂപ്പ് ഇന്റർനാഷണൽ വ്യവസായ രംഗത്ത് സാന്നിദ്ധ്യം ശക്തമാക്കുന്നു, മരത്തിന് പകരം സ്റ്റീൽ വാതിലുകൾ എന്ന ലക്ഷ്യത്തോടെ ദീർഘദൂര പദ്ധതിയായ “മിഷൻ 2030” പദ്ധതി ഹവായി ഗ്രൂപ്പ് പ്രഖ്യാപിച്ചു. നിലവിൽ ദക്ഷിണേന്ത്യയിൽ 30 എക്‌സ്‌ക്ലൂസീവ് ഷോറൂമുകൾ സ്ഥാപനത്തിനുണ്ട്. പുതിയ 10 ഷോറൂമുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ്. മൂന്ന് മാനുഫാക്ചറിംഗ് യൂണിറ്റുകളുമുണ്ട്.

മിഷൻ 2030 ലോഗോ വ്യവസായ മന്ത്രി പി.രാജീവ് പുറത്തിറക്കി. ബ്രോഷറുകളുടെ പ്രകാശനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. ഇന്ത്യയിലെ സ്റ്റീൽ ഡോർ വ്യവസായത്തിന്റെ ഭാവിയെക്കുറിച്ചും കൂടാതെ ഗ്രൂപ്പിന്റെ പുതിയ സാങ്കേതിക ദിശയെ കുറിച്ചും ഹവായി ഗ്രൂപ്പ് ചെയർമാൻ പി. മുഹമ്മദ് അലി വിശദീകരിച്ചു. ഹവായിഡോർസ് ആൻഡ് വിൻഡോസ് സി.ഇ.ഒ ഷാഹിദ് എം എ, ഹവായി സ്റ്റീൽ ഡോർസ് എം.ഡി പി. കെ മുനീർ, ഹവായി എൽ.ഇ.ഡി മാനേജിംഗ് ഡയറക്‌ടർ കമറുദ്ധീൻ തുങ്ങിയവർ പങ്കെടുത്തു.

ലക്ഷ്യം 250 ഷോറൂമുകൾ

അടുത്ത അഞ്ച് വർഷത്തിൽ 250ലധികം എക്‌സ്‌ക്ലൂസീവ് ഷോറൂമുകളും സ്റ്റീൽ ഡോർ, സ്റ്റീൽ വിൻഡോ, എഫ്.ആർ.പി ഡോർ, ഡബ്‌ള‌്യു.പി.സി ഡോർ, യു.പി.വി.സി ഡോർ എന്നിവയുടെ ഉൽപ്പാദന യൂണിറ്റുകൾ ആരംഭിക്കാനും ഹവായ് ഗ്രൂപ്പ് ലക്ഷ്യമിടുന്നു.ഇതിലൂടെ അയ്യായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും. ഇതിന്റെ ഭാഗമായി പ്രശസ്ത നടൻ റഹ്മാനെ ബ്രാൻഡ് അംബാസിഡറായി നിയമിച്ചു.