വീടുകൾക്ക് ഭാഗികനാശം

Wednesday 18 June 2025 12:43 AM IST

പത്തനംതിട്ട : ശക്തമായ മഴയിൽ ജില്ലയിലെ രണ്ട് താലൂക്കുകളിലായി ഏഴ് വീടുകൾ ഭാഗികമായി തകർന്നു. കോന്നി അഞ്ച്, റാന്നി രണ്ട് എന്നിങ്ങനെയാണ് വീടുകൾ തകർന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ കാറ്റിൽ മരങ്ങൾ കടപുഴകി വീണും, പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളുടെ പശ്ചാത്തലത്തിലും മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്രാ നിരോധനവും തുടരുകയാണ്. ജലനിരപ്പ് ഉയരുകയും ഒഴുക്ക് വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ പമ്പ, അച്ചൻ കോവിൽ നദികളുടെ തീരങ്ങൾ വ്യാപകമായ തോതിലാണ് ഇടിഞ്ഞു താഴുന്നത്.