അഞ്ചു പന്തിൽ അഞ്ച് വിക്കറ്റുമായി ദിഗ്‌വേഷ്

Tuesday 17 June 2025 11:11 PM IST

ലക്നൗ : ഇക്കഴിഞ്ഞ ഐ.പി.എല്ലിൽ വേറിട്ട വിക്കറ്റ് ആഘോഷം കൊണ്ട് ശ്രദ്ധനേടുകയും പിഴശിക്ഷ ഏറ്റുവാങ്ങുകയും ചെയ്ത ലക്നൗ സൂപ്പർ ജയന്റ്സിന്റെ ബൗളർ ദിഗ്‌വേഷ് രതി ഒരു പ്രാദേശിക ടൂർണമെന്റിൽ തുടർച്ചയായ അഞ്ചുവിക്കറ്റുകൾ നേടി. ലക്നൗ സൂപ്പർ ജയന്റ്സ് ഇതിന്റെ വീഡിയോ പങ്കുവച്ചു. 13 ഐ.പി.എൽ മത്സരങ്ങളിൽ നിന്ന് ദിഗ്‌വേഷ് 14 വിക്കറ്റെടുത്തിരുന്നു. വിക്കറ്റ് നേടിയശേഷം നോട്ട്ബുക്കിൽ എഴുതുന്ന രീതിയിലെ ആഘോഷം തുടർച്ചയായി നടത്തിയതിന് 9.37 ലക്ഷം രൂപ താരം ആകെ പിഴയൊടുക്കിയിരുന്നു. 30 ലക്ഷം രൂപയ്ക്കാണ് ലക്നൗ ദിഗ്‌വേഷിനെ സ്വന്തമാക്കിയിരുന്നത്.