പൂവച്ചൽ ഖാദർ അവാർഡ് അളിയൻസിന്

Wednesday 18 June 2025 1:30 AM IST
രാജേഷ് തലച്ചിറ.

തിരുവനന്തപുരം : പൂവച്ചൽ ഖാദർ കൾച്ചറൽ ഫോം ഏർപ്പെടുത്തിയ ഈവർഷത്തെ പൂവച്ചൽ ഖാദർ ഫിലിം ടെലിവിഷൻ മീഡിയ അവാർഡ് കൗമുദി ടി.വിയിലെ അളിയൻസ് പരമ്പരയ്ക്ക്. മികച്ച ഹാസ്യ പരമ്പരയുടെ ഡയറക്ടർക്കുള്ള അവാർഡിന് അളിയൻസ് സംവിധായകൻ രാജേഷ് തലച്ചിറ അർഹനായി. മികച്ച ഹാസ്യ നടിയായി സൗമ്യ ഭാഗ്യൻ പിള്ളയെ തിരഞ്ഞടുത്തു. ശനിയാഴ്ച വൈകിട്ട് 5ന് വൈലോപ്പിള്ളി സംസ്കൃതിഭവനിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.