ഇൻഡിഗോ വിമാനത്തിന്  വ്യാജ ബോംബ് ഭീഷണി

Wednesday 18 June 2025 12:00 AM IST

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി. മസ്കറ്റിൽ നിന്ന് നെടുമ്പാശേരിയിൽ എത്തിയ ശേഷം ഇന്നലെ രാവിലെ 9.31ന് ഡൽഹിയിലേക്ക് അഭ്യന്തര സർവീസ് നടത്തിയ വിമാനത്തിനാണ് ഭീഷണിയുണ്ടായത്.

സിയാലിന്റെ ഔദ്യോഗിക മെയിലിൽ സന്ദേശം എത്തിയതിനു പിന്നാലെ വിമാനം നാഗ്പൂർ വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിംഗ് നടത്തി വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് വിമാനം ഡൽഹിയിലേക്ക് പോയി. 157 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.