കാട്ടുപൂച്ചയെ വനപാലകർ പിടികൂടി
Wednesday 18 June 2025 12:50 AM IST
തിരുവല്ല: വീടിന്റെ ഉള്ളിൽ കടന്ന കാട്ടുപൂച്ചയെ വനപാലകർ പിടികൂടി. തിരുവല്ല പുളിക്കീഴ് അന്നപറമ്പിൽ വാസുദേവന്റെ വീട്ടിൽ നിന്നാണ് കാട്ടൂപൂച്ചയെ പിടികൂടിയത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിജോ ജോർജിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റർമാരായ മനീഷ് മോൻ, അരുൺ കുമാർ, ഫിറോസ്ഖാൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.