പ്ളസ് വൺ പ്രവേശനോത്സവം ഇന്ന്
Wednesday 18 June 2025 12:20 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ളസ് വൺ ക്ലാസുകൾക്ക് ഇന്ന് തുടക്കമാവും. മുഖ്യഘട്ട പ്രവേശന നടപടികൾ പൂർത്തീകരിച്ച് 3,40,000 വിദ്യാർത്ഥികൾ ഇന്ന് ക്ലാസുകളിലെത്തും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ ഒൻപതിന് തൈക്കാട് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. സംസ്ഥാനത്ത് ആദ്യമായാണ് പ്ളസ് വണിന് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്.