മഹാത്മാഗാന്ധി കുടുംബ സംഗമം

Wednesday 18 June 2025 12:26 AM IST

കുന്നത്തൂർ: കോൺഗ്രസ് ശൂരനാട് തെക്ക് രണ്ടാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.തോമസ് വൈദ്യൻ സംഗമം ഉദ്ഘാടനം ചെയ്തു.

വാർഡ് പ്രസിഡ ബിനോയ് കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അനി മത്തായി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ആർ.ഡി പ്രകാശ്, ഡി.സി.സി മെമ്പർ സരസ്വതിഅമ്മ എന്നിവർ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു.

മെറിറ്റ് അവാർഡ് വിതരണം അഡ്വ. ജി.കെ രഘുകുമാറും പഠനോപകരണ വിതരണം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രതീഷ് കുറ്റിയിലും നിർവഹിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ അഡ്വ. ശ്രീകുമാർ, അജയകുമാർ, പ്രേംകുമാർ, റെജി മാമ്പള്ളി തുടങ്ങിയവർ സംസാരിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജോബി സ്വാഗതവും മണ്ഡലം ജനറൽ സെക്രട്ടറി ഏലിയാമ്മ നന്ദിയും പറഞ്ഞു.